
സ്വന്തം ലേഖിക
റാഞ്ചി: ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനത്തിന് ഇരയായ മകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് അച്ഛൻ.
23കാരിയായ ഫാഷൻ ഡിസൈനര്‍ സാക്ഷി ഗുപ്തയ്ക്കാണ് അച്ഛൻ പ്രേം ഗുപ്ത ഗംഭീര സ്വീകരണമൊരുക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സച്ചിൻ കുമാറുമായി കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സാക്ഷി വിവാഹിതയായത്. കുറച്ചു കഴിഞ്ഞതോടെ ഭര്‍ത്താവുമായി പ്രശ്‌നങ്ങളായി. അതിനിടെ, സാക്ഷി മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് സച്ചിൻ കേസ് ഫയല്‍ ചെയ്തു. ഇതിന് പിന്നാലെ വിവാഹമോചനം ആവശ്യപ്പെട്ട് സാക്ഷിയും അധികൃതരെ സമീപിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കോടതിയിലിരിക്കെയാണ് അച്ഛൻ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് അവളെ പുതിയ കുടുംബത്തിലേക്ക് അയച്ചത്. സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയില്ല എന്നത് എന്റെ തെറ്റാണ്. അവള്‍ ഭര്‍തൃവീട്ടിലേക്ക് പോയ പോലെ, ആഘോഷത്തോടെ തിരിച്ചുവരണമെന്ന് എന്റെ ആഗ്രഹമായിരുന്നു.’ – പ്രേം ഗുപ്ത പറഞ്ഞു. ക്യാൻസര്‍ ബാധിതനായിരുന്ന ഗുപ്ത ആറു മാസം മുമ്പാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.



