വെല്ലുവിളി നിറഞ്ഞ ട്രക്കിംഗും അതിമനോഹരമായ കാഴ്‌ചകളും മനുഷ്യന്റെ കാല്‍പ്പാദം പതിയാത്ത കാടുകളും ചേർന്ന അപൂർവ കാഴ്‌ച; അധികമാരും അറിയാത്ത കേരളത്തിലെ ഒരു സ്ഥലം, കാസർകോട് ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ പച്ചപ്പ് നിറഞ്ഞ റാണിപുരം; ഈ അവധിക്കാലം അടിച്ചുപൊളിക്കാൻ റാണിപുരത്തേക്ക് വിട്ടോളു..!

Spread the love

കാസർകോട്: യാത്രകള്‍ ഇഷ്‌ടമല്ലാത്തവർ വളരെ കുറവാണ്. പ്രത്യേകിച്ച്‌ അവധിക്കാലം വരുന്നതിനാല്‍ യാത്രകള്‍ പോകാനുള്ള തയ്യാറെടുപ്പിലാകും ഭൂരിഭാഗംപേരും.

അങ്ങനെ പോകാൻ പറ്റിയതും അധികം അറിയപ്പെടാത്തതുമായ കേരളത്തിലെ ഒരു സ്ഥലം പരിചയപ്പെടാം. കാസർകോട് ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ പച്ചപ്പ് നിറഞ്ഞ റാണിപുരമാണ് ഈ സ്ഥലം. പ്രകൃതി സ്‌നേഹികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും ഒരുപോലെ ഇഷ്‌ടമാകുന്ന ഇവിടം മറ്റ് മലനിരകളില്‍ നിന്നും വ്യത്യസ്‌തമാണ്.

വെല്ലുവിളി നിറഞ്ഞ ട്രക്കിംഗും അതിമനോഹരമായ കാഴ്‌ചകളും മനുഷ്യന്റെ കാല്‍പ്പാദം പതിയാത്ത കാടുകളും ചേർന്ന അപൂർവ കാഴ്‌ചയാണ് ഇവിടെയുള്ളത്. പരന്നുകിടക്കുന്ന പുല്‍മേടുകള്‍, നിത്യഹരിത ചോല വനങ്ങള്‍, വടവൃക്ഷങ്ങള്‍ എന്നിവയും ഇവിടെ കാണാം. മണ്‍സൂണ്‍ കാലത്ത് പച്ചപ്പ് നിറഞ്ഞ് റാണിപുരം സ്വർഗമായി മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടേക്ക് എത്തിച്ചേരുന്നതു തന്നെ സാഹസികമായാണ്. കാഞ്ഞങ്ങാട് നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട്ടില്‍ നിന്നുള്ള ബസ് സർവീസ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ (ഡിടിപിസി) ഓഫീസില്‍ നിങ്ങളെ എത്തിക്കും. അവിടെ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. നല്ല താമസ സൗകര്യം തേടുന്നവർക്ക്, ഡിടിപിസി കോട്ടേജുകള്‍ ഉപയോഗിച്ച്‌ ഉന്മേഷത്തോടെ ട്രെക്കിനായി തയ്യാറെടുക്കാം.

 

അപൂർവയിനം പക്ഷികളെയും സസ്യജാലങ്ങളെയും കണ്ടും പരിചയപ്പെട്ടും പോകുന്ന യാത്രയാണിത്. വെല്ലുവിളി നിറഞ്ഞ ട്രക്കിംഗ് പ്രകൃതിയെ ആഴത്തില്‍ മനസിലാക്കാൻ സഹായിക്കും. ഏറെ നടക്കാനുള്ളതിനാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവർക്ക് ഇവിടേക്ക് യാത്ര തിരിക്കാം.