
കോട്ടയം: അക്രമ രാഷ്ട്രീയത്തിനെതിരേ ബാലറ്റിലൂടെ പ്രതികരിക്കണം: രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
കോട്ടയം : സിപിഎം അക്രമരാഷ്ട്രീയത്തിനെതിരേ
യുവാക്കൾ രാഷ്‌ടീയത്തിനതീതമായി സംഘടിക്കണമെന്നും, ബാലറ്റിലൂടെ പ്രതികരിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവിശ്യപെട്ടു .യു ഡി വൈ എഫ് സംസ്ഥാന നേതൃസംഗമം കോട്ടയത്ത് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരേയുള്ള ജന വികാരം ഈ തെരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി വൈ എഫ് സംസ്ഥാന വൈസ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധക്ഷത വഹിച്ചു . മോൻസ് ജോസഫ് എം ൽ എ മുഖ്യ പ്രഭാഷണം നടത്തി, കോട്ടയം പാർലമെൻറ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ,യൂത്ത് കോൺഗ്രസ് ദേശീയ സെക്രെട്ടറി ജെബി മേത്തർ , യു ഡി വൈ എഫ് സെക്രെട്ടറി പ്രേംസൺ മാഞ്ഞാമറ്റം, യു ഡി എഫ് നേതാക്കളായ ജോസി സെബാസ്റ്യൻ , സണ്ണി തെക്കേടം, ഫിലിപ്പ് ജോസഫ് ,ജോസ് പുത്തൻകാലാ, എം എസ് ഹരിശ്ചന്ദ്രൻ , നന്ദിയോട് ബഷീർ, ജോബി അഗസ്റ്റ്യൻ , കെ എം മാഹിൻ , ജോമോൻ കുന്നുംപുറം ,സ്റ്റാലിൻ പുല്ലംകോട് ,ജോമി ചെറിയാൻ ,വി ആർ രാജേഷ്, അനൂപ് ശശിധരൻ, ജെയ്സൻ ജോസഫ്, സാജൻ തൊടുക, സാബു പീടിയേക്കൽ, എബി പൊന്നാട്ട്, ജോയ് സി കാപ്പൻ, രാജേഷ് വാളി പ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
