video
play-sharp-fill

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ 60ലക്ഷം പേർക്ക് ഈമാസം നൽകുമെന്ന് റവന്യു മന്ത്രി കെ. രാജൻ: സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ തമസ്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ 60ലക്ഷം പേർക്ക് ഈമാസം നൽകുമെന്ന് റവന്യു മന്ത്രി കെ. രാജൻ: സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ തമസ്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.

Spread the love

വൈക്കം: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത് എൽഡിഎഫ് സർക്കാരിൻ്റെ നിശ്ചയദാർഢ്യം മൂലമാണെന്ന് റവന്യുമന്ത്രി കെ.രാജൻ. സി പി ഐ വൈക്കം മണ്ഡലം സമ്മേളനം ചെമ്മനത്തുകരയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം രണ്ടു മാസത്തെ ക്ഷേമ പെൻഷൻ 60ലക്ഷം പേർക്ക് നൽകുകയാണെന്നും സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ തമസ്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംഘാടക സമിതി പ്രസിഡൻ്റ് എം.എസ്. രാംചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ.വി.ബി. ബിനു, ആർ.സുശീലൻ, ലീ നമ്മഉദയകുമാർ ടി.എൻ. രമേശൻ, കെ. അജിത്ത്, ഇ. എൻ. ദാസപ്പൻ, സി.കെ.ആശ എം എൽ എ , പി.പ്രദീപ്,സംഘാടക സമിതി സെക്രട്ടറി എസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു,കെ.കെ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.യോഗത്തിൽ കെ എസ് ഇ ബി വെറ്ററൻ വോളിബോൾ താരം ബാലകൃഷ്ണൻമാധവശേരിയെ മന്ത്രി കെ.രാജൻ ഉപഹാരം നൽകി ആദരിച്ചു. മ

ണ്ഡലം സമ്മേളനത്തോടനുബന്ധിച്ചു വിവിധ സ്ഥലങ്ങളിൽ നിന്ന് പതാക , കൊടിക്കയർ, കൊടിമരം ,ബാനർ എന്നിവ വഹിച്ചു നുറുകണക്കിന് പ്രവർത്തകർ അണിനിരന്ന ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു പതാക ഉയർത്തിയ ശേഷമാണ് സമ്മേളനം തുടങ്ങിയത്.