ലഡു തരാമെന്നു പറഞ്ഞ് വിളിച്ചു കൊണ്ടുപോയി 2 കുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തി അയൽവാസി: തലയ്ക്കടിച്ചും വാട്ടർ ഡ്രമ്മിൽ മുക്കിയുമാണ് കൊന്നത്: 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് 8 വയസുകാരൻ കണ്ട് ബഹളം വച്ചതാണ് കൊലയ്ക്ക് കാരണം.

Spread the love

മുംബൈ : പൂനെയില്‍ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പൂനെയിലെ രാജ് ഗുരു നഗറിലെ അപ്പാർട്ട്‌മെൻ്റില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന 8 ഉം 9 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് മരണപ്പെട്ടത്.
കുട്ടികള്‍ താമസിച്ചിരുന്ന അപ്പാർട്ട്‌മെൻ്റിൻ്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന, പാചകക്കാരനായ അജയ്‌ദാസ് (54) ന്റെ വീട്ടിലെ വാട്ടർ ഡ്രമ്മില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.(

പെണ്‍കുട്ടികള്‍ വീടിന് പുറത്ത് കളിക്കുകയായിരുന്നു. പുറത്ത് ജോലിക്ക് പോയിരുന്ന മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരെയും കാണാതാവുകയും പലയിടങ്ങളിലും തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ എവിടെയും കണ്ടെത്താനായില്ല.തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ , അജയ്ദാസ് താമസിച്ചിരുന്ന വീട്ടിലും പോലീസ് പരിശോധനക്കെത്തി. ഈ സമയം അജയദാസ് വീട്ടില്‍ ഇല്ലായിരുന്നു. പോലീസ് മുറിക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പെണ്‍കുട്ടികളും അവിടെയുള്ള വാട്ടർ ഡ്രമ്മില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ അജയദാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി അജയ്ദാസ് പൊലീസിന് മൊഴി നല്‍കി.
വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് പെണ്‍കുട്ടികളെ ലഡ്ഡു നല്‍കാമെന്ന് പറഞ്ഞ് അജയ്ദാസ് വിളിച്ചുവരുത്തി. അവർ അകത്ത് കയറിയപ്പോള്‍ 9 വയസ്സുകാരിയെ കുളിമുറിയിലേക്ക് തള്ളിയിടുകയും വാതില്‍ പൂട്ടിയിടുകയും ചെയ്തു. അത് കണ്ട് 8 വയസ്സുകാരൻ നിലവിളിച്ചു. ഉടൻ തന്നെ വീട്ടില്‍ കിടന്നിരുന്ന പൈപ്പ് എടുത്ത് പെണ്‍കുട്ടിയുടെ തലയില്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രതി പോലീസിനോട് പറഞ്ഞു.

അതിന് ശേഷം പെണ്‍കുട്ടിയെ അവിടെയുള്ള വാട്ടർ ഡ്രമ്മില്‍ മുക്കി കൊലപ്പെടുത്തി. തുടർന്ന് മറ്റൊരു പെണ്‍കുട്ടിയെ കുളിമുറിയില്‍ നിന്ന് ഇറക്കി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍ കുട്ടി അലറിവിളിച്ച്‌ പേടിച്ചപ്പോള്‍ അജയ്ദാസ് രണ്ടാമത്തെ പെണ്‍കുട്ടിയെ വാട്ടർ ഡ്രമ്മില്‍ മുക്കി കൊലപ്പെടുത്തി തുണികൊണ്ട് പൊതിഞ്ഞ് വാതില്‍ പൂട്ടി പോകുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

അജയ്ദാസിനൊപ്പം മറ്റു ചില സുഹൃത്തുക്കളും ഈ മുറിയില്‍ താമസിച്ചിരുന്നു. അവർ സ്വന്തം നാട്ടിലേക്ക് പോയതിനാല്‍ അജയ്ദാസ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തി. പോലീസ് അജയ്ദാസിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്.