video
play-sharp-fill

 രണ്ടാഴ്ച കഴിഞ്ഞാൽ സ്കൂൾ തുറക്കും:  അധ്യാപക ഒഴിവുകൾ നികത്താൻ ഇതുവരെ സർക്കാർ നടപടിയായില്ല;സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ നൂറുകണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

Spread the love

കോട്ടയം: സ്കൂള്‍ തുറക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കെ, തയാറെടുപ്പുകള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അമാന്തം.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ നൂറുകണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

ഈ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തണമെങ്കില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. ഉത്തരവ് ഇറങ്ങിയ ശേഷം പത്രങ്ങളില്‍ ഉള്‍പ്പെടെ മുൻകൂട്ടി അറിയിപ്പ് കൊടുത്തു വേണം ഉദ്യോഗാർഥികളുമായി കൂടിക്കാഴ്ച നടത്താൻ.

തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഉള്‍പ്പെടെ എക്സ് ഒഫീഷ്യോ അംഗങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കൂടിക്കാഴ്ചയുടെ സമയവും തീയതിയും നിശ്ചയിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവ് ഇറങ്ങാൻ ഇനിയും വൈകിയാല്‍ സ്കൂള്‍ തുറക്കുന്നതിന് മുമ്പ് അധ്യാപക നിയമനം നടത്താൻ സാധിക്കില്ല.

കഴിഞ്ഞവർഷം ഏറെ മുറവിളികള്‍ക്കൊടുവില്‍ മേയ് 30നാണ് താല്‍ക്കാലിക അധ്യാപക നിയമനം നടത്താൻ ഉത്തരവ് ഇറങ്ങിയത്. അതേസമയം, അധ്യയന വർഷാരംഭത്തിനു മുമ്പ് സ്കൂളുകളില്‍ വേണ്ട മുൻകരുതലുകള്‍ സംബന്ധിച്ച്‌ സർക്കുലർ മുൻകൂട്ടി ഇറക്കിയിട്ടുണ്ട്.