
രണ്ടായിരത്തിന്റെ നോട്ട് ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു താത്പര്യം ഉണ്ടായിരുന്നില്ലെന്ന്;മുൻ പ്രിൻസിപ്പൽ സെക്രട്ടറി പേന്ദ്ര മിശ്ര
രണ്ടായിരത്തിന്റെ നോട്ട് ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു താത്പര്യം ഉണ്ടായിരുന്നില്ലെന്ന്;മുൻ പ്രിൻസിപ്പൽ സെക്രട്ടറി പേന്ദ്ര മിശ്ര
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രണ്ടായിരത്തിന്റെ നോട്ട് ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു താത്പര്യം ഉണ്ടായിരുന്നില്ലെന്ന്, മുൻ പ്രിൻസിപ്പൽ സെക്രട്ടറി പേന്ദ്ര മിശ്ര. നോട്ടു നിരോധനം കുറഞ്ഞ സമയം കൊണ്ടു നടപ്പാക്കേണ്ടതിനാൽ ചെറിയ നോട്ടുകൾ അച്ചടിക്കാൻ സമയമില്ലെന്നു
ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് പ്രധാനമന്ത്രി രണ്ടായിരത്തിന്റെ നോട്ട് ഇറക്കാൻ അനുമതി നൽകിയതെന്ന് മിശ്ര പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടായിരത്തിന്റെ നോട്ടുകൾ പാവപ്പെട്ടവരുടേതല്ലെന്നായിരുന്നു മോദിയുടെ അഭിപ്രായമെന്ന്, എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ പേന്ദ്ര മിശ്ര പറഞ്ഞു. ഇടപാടു മൂല്യത്തേക്കാൾ പൂഴ്ത്തിവയ്പു മൂല്യമാണ് അതിനുള്ളത്. മടിയോടെയാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാൻ മോദി അനുമതി നൽകിയത്.
നോട്ട് രാജ്യത്തിനു പുറത്ത് അച്ചടിക്കുന്നതിനോടും മോദിക്കു താത്പര്യമില്ലായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾക്കു പകരം എത്രയും പെട്ടെന്നു പുതിയ നോട്ടുകൾ ഇറക്കാനായിരുന്നു തീരുമാനം. ചെറിയ നോട്ടുകൾ അച്ചടിച്ച് നിരോധിച്ച നോട്ടുകൾക്കു പകരമെത്തിക്കാൻ ആവില്ലെന്നു ബോധ്യമായപ്പോഴാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാനുള്ള നിർദേശം
പ്രധാനമന്ത്രിക്കു മുന്നിൽ വച്ചത്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്നും രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയാൽ പുഴ്ത്തിവയ്പു സാധ്യത കൂടുകയാണ് ചെയ്യുക എന്നുമായിരുന്നു മോദിയുടെ പ്രതികരണം- നൃപേന്ദ്ര മിശ്ര പറഞ്ഞു.