ഒരു വിനാശകരമായ യുദ്ധം യൂറോപ്പിനെ തകർക്കും: ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ പൂർണ്ണമായും ഇല്ലാതാക്കും: യുദ്ധത്തെ അതിജീവിക്കുന്ന റഷ്യ ലോകം ഭരിക്കുമെന്നും പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച ബാബ വംഗ 2025-നെകുറിച്ച് പ്രവചിക്കുന്നു:ഭൂതകാലത്തില്‍ നിന്നുള്ള ഒരു വലിയ മഹാമാരി തിരിച്ചുവരും. അത് മാരകമായിരിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിക്കുന്നു.
ഡൽഹി: പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച മുത്തശ്ശിയാണ് ബാബ വംഗ. ബള്‍ഗേറിയക്കാരിയായ വാംഗേലിയ പാണ്ഡേവ ഗുഷ്‌റ്റെറോവ എന്ന ബാബ വംഗ ഇതുവരെ നടത്തിയ പ്രവചനങ്ങളില്‍ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് അവരെ ഏറെ പ്രശസ്തയാക്കുന്നത്.
വംഗയെ പോലെ ലോകം പ്രാധാന്യം നല്‍കുന്ന മറ്റൊരു ജ്യോതിഷിയുമുണ്ട്. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനുമായിരുന്ന നോസ്ട്രഡാമസ്. ഇപ്പോഴിതാ ഇരുവരും 2025നെക്കുറിച്ച് നടത്തിയ സമാന പ്രവചനങ്ങളാണ് പുതുവർഷത്തിൽ ചർച്ചയാവുന്നത്.
2025 വർഷത്തെക്കുറിച്ചുള്ള ബാബ വംഗയുടെ പ്രവചനങ്ങള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വിനാശകരമായ യുദ്ധം യൂറോപ്പിനെ തകർക്കും. ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ പൂർണ്ണമായും ഇല്ലാതാക്കും. യുദ്ധത്തെ അതിജീവിക്കുന്ന റഷ്യ ലോകം ഭരിക്കുമെന്നും വംഗ പ്രവചിച്ചിരുന്നു. യുക്രെയിനിലെ റഷ്യൻ അധിനിവേശം ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്. യുഎസില്‍ ഭൂചലനങ്ങള്‍ ഉണ്ടാവുമെന്നും അഗ്നിപർവ്വതങ്ങള്‍ പൊട്ടിത്തെറിക്കുമെന്നും 2025ലെ പ്രവചനങ്ങളില്‍ ഉള്‍പ്പെടുന്നു.
നോസ്ട്രഡാമസ് പ്രവചിക്കുന്നത്
യൂറോപ്പില്‍ അതിക്രൂരമായ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നാണ് 16ാം നൂറ്റാണ്ടില്‍ രചിച്ച ‘ലെസ് പ്രൊഫെറ്റീസ്’ എന്ന പുസ്‌തകത്തില്‍ നോസ്‌ട്രാഡമസ് വ്യക്തമാക്കുന്നത്. യുദ്ധം ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും ശത്രുക്കളെ വളർത്തും. വിനാശകരമായ സംഘർഷം, പ്ലേഗ് എന്നിവയുടെ ഫലമായി ബ്രിട്ടൻ നാശത്തിലേയ്ക്ക് നീങ്ങും. ഭൂതകാലത്തില്‍ നിന്നുള്ള ഒരു വലിയ മഹാമാരി തിരിച്ചുവരും. അത് മാരകമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
പാശ്ചാത്യ ശക്തികളുടെ സ്വാധീനം ക്ഷയിക്കുകയും പുതിയ ആഗോള ശക്തികള്‍ ഉടലെടുക്കുകയും ചെയ്യുന്ന നിർണായക വർഷമായി 2025 മാറും. നീണ്ടുനില്‍ക്കുന്ന സംഘർഷങ്ങളെത്തുടർന്ന് സൈനികർ തളരുമെന്നും അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ വ്യക്തമാക്കുന്നു.