
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയത്ത് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി ‘എന്റെ കോട്ടയം’ സെല്‍ഫി മത്സരം സംഘടിപ്പിക്കുന്നു.
സ്വന്തം ലേഖകൻ
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റതിനു ശേഷം കോട്ടയം ജില്ലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് /പദ്ധതികള്‍ക്ക് ഒപ്പമുള്ള സെല്‍ഫി ഫോട്ടോകളാണ് മത്സരത്തിനായി അയയ്ക്കേണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ പൂര്‍ത്തീകരിച്ച റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, കെട്ടിടങ്ങള്‍, സ്‌കൂളുകളിലെ പദ്ധതികള്‍, മറ്റു വികസനപദ്ധതികള്‍ എന്നിവയ്‌ക്കൊപ്പമുള്ള സെല്‍ഫി അയയ്ക്കാം. യഥാര്‍ത്ഥ പദ്ധതി/നിര്‍മ്മിതികള്‍ക്കൊപ്പമായിരിക്കണം സെല്‍ഫി. ഫോട്ടോകള്‍ വ്യക്തവും വികസനപദ്ധതികള്‍ ഏതെന്നു തിരിച്ചറിയാന്‍ കഴിയുന്നതുമായിരിക്കണം. പശ്ചാത്തലമായി ഒരു ചിത്രം വച്ച് അതിനു മുന്നില്‍ നിന്ന് ഫോട്ടോ എടുത്താല്‍ സ്വീകരിക്കില്ല. 6238353213 എന്ന വാട്‌സപ്പ് നമ്ബറില്‍ മേയ് 12 ന് വൈകിട്ട് അഞ്ചുവരെ ഫോട്ടോകള്‍ അയയ്ക്കാം. മത്സരത്തിനു ലഭിക്കുന്ന യോഗ്യമായ ചിത്രങ്ങള്‍ കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക്പേജില്‍ പ്രസിദ്ധീകരിക്കും. ഏറ്റവുമധികം ലൈക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ക്കാണ് സമ്മാനം.
ഒരാളുടെ ഒരു എന്‍ട്രിയേ സ്വീകരിക്കൂ. സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പം ആ വികസനപദ്ധതിയെക്കുറിച്ചുള്ള അടിക്കുറിപ്പ്, മത്സരാര്‍ഥിയുടെ പേര്, വിലാസം, ബന്ധപ്പെടേണ്ട ഫോണ്‍നമ്ബര്‍ എന്നിവയും നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം.
7000 രൂപ, 5000 രൂപ, 3000 രൂപ കാഷ് പ്രൈസും ഫലകവും സമ്മാനമായി ലഭിക്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group
