video
play-sharp-fill

സബ്‌സിഡി/ നോൺ സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബിരിയാണി അരി, മസാലകൾ എന്നിവയ്ക്ക്  പ്രത്യേക വിലക്കുറവ്; സംസ്ഥാനത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

സബ്‌സിഡി/ നോൺ സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബിരിയാണി അരി, മസാലകൾ എന്നിവയ്ക്ക് പ്രത്യേക വിലക്കുറവ്; സംസ്ഥാനത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

മാർച്ച് 25 മുതൽ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകൾ കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകൾ പ്രവർത്തിക്കുക.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ഫെയറുകൾ സംഘടിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബ്‌സിഡി/ നോൺ സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബിരിയാണി അരി, മസാലകൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 10 മുതൽ 19 വരെ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.