
സ്വന്തം ലേഖകൻ
നെല്ലായി: പ്രസിദ്ധ നാടൻ പാട്ടുകാരനും സിനിമ ഗാന രചയിതാവുമായ രമ്യത്ത് രാമന്റ 41കവിതകൾ “ചിലമിലി ” എന്ന പേരിൽ പുസ്തകമാകുന്നു. നാളെ ബ്രായർ) ആനന്ദപുരത്ത് നടക്കുന്ന പ്രകാശന ചടങ്ങിൽ
കേരളത്തിലെ പ്രമുഖ നാടൻ പാട്ടുകാരും കലാകാരൻമാരും പഞ്ചായത്ത് അധികൃതരും പകെടുക്കും. നാളെ (ജൂലൈ 21-ന് ഞായറാഴ്ച ) വൈകുന്നേരം 4 – ന് ആനന്ദപുരത്തു ചേരുന്ന ചടങ്ങിൽ കവി കുരിപ്പുഴ ശ്രീകുമാർ കവിതാ സമാഹാരം ‘ചിലമിലി’യുടെ പ്രകാശനം നിർവഹിക്കും. രമ്യത്ത് രാമന്റെ അമ്മ അമ്മിണി പുസ്തകം ഏറ്റുവാങ്ങും.
41 കവിതകളുടെ സമാഹാരം പ്രകാശനം ചെയ്യുന്നത് വടമയിലെ പപ്പേറ് പബ്ലിക്കേഷൻസാണ്.
ആമുഖം രമേഷ് കരിന്തലക്കൂട്ടം.
സ്വാഗതം കരിന്തലക്കൂട്ടം സെക്രട്ടറി അമൽ കാർപോവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ജോസ് ജെ. ചിറ്റിലപ്പിള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സമ്മേളനം
ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ നിർവഹിക്കും.
പുസ്‌തകം പരിചയപ്പെടുത്തൽ .ശാലിനി രഞ്ജിത്ത്.
നാട്ടുകലാകാരകൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കൾ.
കുട്ടപ്പൻ ആലത്ത് .അപ്പുക്കുട്ടൻ ഐനിക്കൽ . ശങ്കരൻ ആലത്ത് . വിനീത് ലാൽ ,മണികണ്ഠൻ എ.കെ ,
ഹരി അയ്യപ്പൻ. പഞ്ചായത്ത് മെമ്പർമാരായമെമ്പർമാരായ സുനിൽ കുമാർ എ.എസ്. നിത അർജ്ജുനൻ .
സജീവൻ പ്രദീപ്. കുഴൂർ വിൽസൺ, ഗണേഷ് പഷത്ത് .സ്വരാജ് പി.ടി രാജേഷ് കെ. രാമൻ.ഗിരിധരൻ വേദിക.
യ്യപ്പൻകുട്ടി ഉദിമാനം, എം.കെ. കൃഷ്‌ണകുമാർ :സരിത കൈതോല. സച്ചിൻരാജ് കുനാനുറുമ്പ് .
പ്രണവം ശശി. സുനിൽ മത്തായി. ഗിരീഷ് ആമ്പ്ര . സുരേഷ് തിരുവാലി. ആദർശ് കനൽ , ബേബി പാറക്കടവൻ.
പ്രശാന്ത് പങ്കൻ. സജീവ് കാട്ടൂർ, സുമേഷ് നാരായണൻ. അഭിലാഷ് ആദി . പ്രമോദ് തുടിത്താളം . കുട്ടാപ്പു കതിരൂർ, സുഭാഷ് മാലി. അജീഷ് തായില്യം. സുരേഷ് ചിലമ്പൊലി. പ്രകാശ് ചെന്തളം , നിരൂപ് എ. തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് 6.ന് : കവിത പാരായണവും നാടൻ പാട്ടുകളും .നാടക ,ചലച്ചിത്ര ഗാനങ്ങളും ഉണ്ടാവും