കുടുംബവഴക്കിനിടെ രമ്യയെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി; ടെറസില്‍ വെച്ച് കൊല നടത്തിയശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ചു; രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു; തെളിവെടുപ്പിനിടെ വിശദീകരിച്ച് സജീവന്‍
സ്വന്തം ലേഖകൻ
കൊച്ചി : ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്തു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിന്റെ കുറ്റസമ്മത മൊഴിയിലുള്ളതും സംശയ രോഗം. നായരമ്പലം നികത്തിത്തറ രമ്യയാണ് (35) കൊല്ലപ്പെട്ടത്. ഭർത്താവ് എടവനക്കാട് അറക്കപറമ്പിൽ സജീവിനെ (45) പൊലീസ് അറസ്റ്റ് ചെയ്തത് കുറ്റസമ്മതത്തിന് ശേഷമാണ്. ച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സജീവനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തത്.
കുടുംബ വഴക്കിനിടെ ഒറ്റക്കാണ് ഭാര്യ രമ്യയെ കൊലപെടുത്തിയതെന്നും കഴുത്തു മുറുക്കാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചു കളഞ്ഞെന്നും സജീവന്‍ പൊലീസിനോട് പറഞ്ഞു. വീടിന്‍റെ ടെറസിന്‍റെ മുകളില്‍ വച്ച് ഭാര്യ രമ്യയെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെ എന്ന് സജീവന്‍ കാണിച്ചു കൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെച്ചു. കയര്‍ കത്തിച്ചു കളഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. 2021 ഓക്ടോബര്‍ 16 ന് രമ്യയുമായി വഴക്കുണ്ടായതിനു പിന്നാലെയായിരുന്നു കൊലപാതകം. രമ്യയെ കാണാനില്ലെന്ന പരാതിയില്‍ സജീവനെ സംശയിക്കാന്‍ ആദ്യം കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സംശയത്തിന് ഇട വരാത്ത രീതിയില്‍ രമ്യ കാമുകന്റെ കൂടെ പോയി എന്ന് പ്രതി കഥ മെനഞ്ഞു. തുടര്‍ച്ചയായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തില്‍ സജീവന്‍റെ പങ്ക് വ്യക്തമായത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് സജീവന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇലന്തൂർ നരബലിക്കേസിനെ തുടർന്ന്, സ്ത്രീകളെ കാണാതായ കേസുകൾ പൊലീസ് പ്രത്യേകം പരിശോധിച്ചിരുന്നു. സഹോദരിയെ കാണാതായെന്ന പരാതിയിൽ സഹോദരൻ പൊലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. ഈ കേസിൽ സജീവനെ വിളിച്ചു വരുത്തി പൊലീസ് മൊഴി എടുത്തു. ഇതോടെയാണ് സംശയങ്ങൾ തുടങ്ങുന്നത്.
സംഭവ ദിവസം സജീവൻ ജോലിക്ക് പോയി. എന്നാൽ പെട്ടെന്ന് തിരിച്ചു വന്നു. ഈ സമയം ഫോണിൽ ഭാര്യ സംസാരിക്കുന്നത് കണ്ടു. ഇതോടെ ഒളിച്ചു നിന്ന് ആരോടോ ഭാര്യ സംസാരിക്കുകയാണെന്ന് മനസ്സിലായി. ഭർത്താവിനെ ഫോണിലൂടെ രമ്യ കുറ്റം പറയുന്നുമുണ്ടായിരുന്നു. ഇതോടെ സജീവന്റെ മനസ്സിൽ സംശയങ്ങൾ തുടങ്ങി. പതിയെ ഭാര്യയുടെ അടുത്തു വന്ന് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഇതിനെ രമ്യ പ്രതിരോധിച്ചു. മുകളിലേക്ക് കയറി ഓടി. പിന്നാലെ സജീവനും. അവിടേയും പിടിവലി തുടർന്നു. താഴേക്കും എത്തി. ഫോണിൽ സംസാരിച്ച ആളിനെ കണ്ടെത്താനായിരുന്നു സജീവന്റെ ശ്രമം.
ഇതിനിടെ കൈയാങ്കളി പുതിയ രൂപത്തിലെത്തി. തന്റെ കഴുത്തിൽ കയറിട്ട് രമ്യ കുരുക്കിടാൻ ശ്രമിച്ചെന്ന് സജീവൻ പറയുന്നു. ഇതോടെ ആ കയർ പിടിച്ചു വാങ്ങി തിരിച്ചു കഴുത്തിൽ കുരുക്കിട്ടു. കുരുക്കിനെ മുറുക്കി മരണമുറപ്പാക്കി. അതിന് ശേഷം ആരും ആറിയാതെ കുഴിച്ചുട്ടു. പിടിക്കപ്പെടാതിരിക്കാൻ കഥകളും പറഞ്ഞു. അഞ്ചു കൊല്ലമായി ഭാര്യയുമായി പിണക്കത്തിലായിരുന്നു താനെന്ന് സജീവൻ മൊഴി നൽകിയിട്ടുണ്ട്. ലൈംഗിക ബന്ധം പോലുമുണ്ടായിരുന്നില്ല. ഈ നിരാശയാണ് കൊലയ്ക്ക് പ്രേരണയായതെന്നാണ് മൊഴി.