ആലത്തൂർ സ്ഥാനാർത്ഥി രമ്യഹരിദാസിന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നു; പരാതി നൽകി യു ഡി എഫ്

Spread the love

 

പാലക്കാട്:   ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. പോലീസിന് പരാതി ബോധിപ്പിച്ചിട്ടും യാതൊരു വിധത്തിലും നടപടി എടുത്തില്ലെന്ന് രമ്യ ഹരിദാസൻ ആരോപിച്ചു.

video
play-sharp-fill

ആലത്തൂരിലെ തന്നെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസി ഫ്ളക്സ് ബോർഡുകൾ കീറിയും, എൽ ഡി എഫിന്റെ പോസ്റ്ററുകൾ ഒട്ടിച്ചുമാണ് നശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സമാനമായി രമ്യയുടെ ഫ്‌ളക്‌സ് തീവച്ചുനശിപ്പിച്ചിരുന്നത്. കിഴക്കഞ്ചേരി കുണ്ടുകാട്ടിലാണ് രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തി നശിപ്പിച്ചത്. സംഭവത്തിൽ യുഡിഎഫ് പൊലീസിൽ പരാതി ബോധിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group