video
play-sharp-fill

‘ബഹിരാകാശത്തുവരെ പോകുന്ന സ്ത്രീകൾക്ക് എന്തുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിച്ചുകൂടാ?’ ;കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ

‘ബഹിരാകാശത്തുവരെ പോകുന്ന സ്ത്രീകൾക്ക് എന്തുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിച്ചുകൂടാ?’ ;കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ

Spread the love


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബിജെപിയുടെ അക്രമ പ്രകടനങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രിയും ലോക് ജൻശക്തി പാർട്ടി അധ്യക്ഷൻകൂടിയായ രാംവിലാസ് പസ്വാൻ രംഗത്ത്. കഴിഞ്ഞ ദിവസം കനകദുർഗ, ബിന്ദു എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചിരുന്നു ഇതിന് പിന്നാലെ വ്യാപക അക്രമമാണ് ബിജെപി സംഗപരിവാർ അഴിച്ച് വിട്ടത്. മൂന്ന് ദിവസമായിട്ടും സംഘർഷങ്ങളിൽ യാതൊരു അയവുമില്ല. ഇത്തരത്തിൽ അക്രമം അഴിച്ച് വിടുന്നത് ശരിയല്ലെന്നും ബഹിരാകാശത്തുവരെ പോകുന്ന സ്ത്രീകൾക്ക് എന്തുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിച്ചുകൂടാ? എന്നുമായിരുന്നു പസ്വാന്റെ ചോദ്യം.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിയെ ബിജെപി എതിർത്തിട്ടുണ്ടാകാം, എന്നാൽ കേന്ദ്രസർക്കാർ അതിൽ ഇടപെട്ടിട്ടില്ലെന്നും സുപ്രീംകോടതി വിധിക്കുശേഷം രണ്ടുയുവതികളെങ്കിലും അവിടെ പ്രവേശിച്ചതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group