video
play-sharp-fill

രാമു കാര്യാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ആസിഫ് അലി, പാന്‍ ഇന്ത്യന്‍‍ താരം ഉണ്ണി മുകുന്ദന്‍

രാമു കാര്യാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ആസിഫ് അലി, പാന്‍ ഇന്ത്യന്‍‍ താരം ഉണ്ണി മുകുന്ദന്‍

Spread the love

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമ്മയ്ക്കായി ചലച്ചിത്ര കലാകാരന്മാർക്കുള്ള ഈ വർഷത്തെ അവാർഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡിന് പ്രശസ്ത നടൻ ആസിഫ് അലി അർഹനായി. പാൻ ഇന്ത്യൻ താരമായി ഉണ്ണി മുകുന്ദനെയും മികച്ച നടിയായി അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു.

ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൻസണ്‍ പോള്‍, അഭിമന്യു തിലകൻ, ഇഷാൻ, ഷെരീഫ് മുഹമ്മദ്, ഡബ്സി, ഫ്രെയ, നിർമ്മാതാവ് ജോബി ജോർജ്ജ്, എ എസ് ദിനേശ്,

സുരഭി ലക്ഷ്മി, മാലാ പാർവ്വതി, ചിത്ര നായർ, ചിന്നു ചാന്ദ്നി, ശ്രുതി രാമചന്ദ്രൻ, തുടങ്ങിയ പ്രമുഖരാണ് ഈ വർഷത്തെ രാമു കാര്യാട്ട് അവാർഡിന് അർഹരായവർ.

തൃശ്ശൂർ കരിമ്ബ്രം ബീച്ച്‌ ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഏപ്രില്‍ പതിനേഴാം തീയതി നടത്തുന്ന വിപുലമായ ചടങ്ങില്‍ വെച്ച്‌ ജേതാക്കള്‍ക്ക് അവാർഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.