
മുണ്ടുടുത്തതിന് ഹോട്ടലിൽ കയറ്റിയില്ല; പ്രതികാരമായി ജയറാമിനെ നായകനാക്കി മുണ്ടിന്റെ പരസ്യമിറക്കി.
കോട്ടയം :
ജയറാമിനെ നായകനാക്കി മുണ്ടിന്റെ പരസ്യമിറക്കിയത് മധുരമുള്ള ഒരു വാശി തീർക്കലായിരുന്നു എന്ന് രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനു മായ കെ.ആർ. നാഗരാജൻ പറയുന്നു.
മുണ്ടുടുത്തു ചെന്നപ്പോൾ തനിക്കുണ്ടായ ഒരു ദുരനുഭവ ത്തിൽ നിന്നാണ് അങ്ങനെയൊരു വാശി തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. രാംരാജ് കമ്പനിക്ക് നൂൽ നൽകുന്ന ഉത്തരേ ന്ത്യൻ വ്യവസായിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പോയി.
ഒൻപതു പേർ ഒരുമിച്ചാണ് പോയത്. മുണ്ടുടുത്തിരുന്ന തന്നെ മാത്രം ഹോട്ടലിൽ പ്രവേ ശിപ്പിച്ചില്ല. കൂട്ടുകാർ പോയി വിവാഹവിരുന്നിൽ പങ്കെടുത്തു തിരികെ വരുന്നതുവരെ പുറത്തു കാത്തുനിന്നു.ആ കാത്തിരിപ്പിലാണ് മുണ്ടിനെ ഏറ്റവും അന്തസ്സുള്ള ഒരു ബ്രാൻഡ് ഉൽപന്നമായി അവതരിപ്പിക്കാൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയറാം മുണ്ടും വെള്ള ഉടുപ്പും ധരിച്ച് ആഡംബര കാറിൽ വന്നിറങ്ങുമ്പോൾ മറ്റുള്ളവർ അതിശയത്തോടെ നോക്കി സല്യൂട്ട് നൽകുന്ന രീതിയിലാണ് പരസ്യം ചി ത്രീകരിച്ചത്.
നമ്മുടെ സംസ്‌കാരത്തിന്റെ അന്തസ്സുള്ള അടയാളമായി മുണ്ടിനെ മാറ്റാനാണ് എപ്പോ ഴും ശ്രമിക്കുന്നത്. അഴിഞ്ഞുപോകാതിരിക്കാൻ ബെൽറ്റും മൊബൈലും പഴ്‌സും ഇടാൻ പോക്കറ്റും എല്ലാം ഉള്ള മുണ്ടുകൾ വിപ ണിയിലിറക്കിയതും അതിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുമരകം അതിമനോഹരമെ ന്നും സ്വിറ്റ്സർലൻഡിനെക്കാൾ മനോഹരമായ പ്രദേശങ്ങൾ കേരളത്തിലുണ്ടെന്നും നാഗരാജൻ പറയുന്നു.