റാപ്പര്‍ വേടന്‍ സംഗീത പരിപാടി റദ്ദാക്കി ; കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ചു ; ഒരാള്‍ അറസ്റ്റില്‍

Spread the love

തിരുവനന്തപുരം : റാപ്പര്‍ വേടന്‍ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നു കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് നഗരൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷ്യന്‍ മരിച്ചതോടെ വേടന്‍ തിരുവനന്തപുരം വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയിരുന്നു. പിന്നാലെ പരിപാടി കാണാന്‍ എത്തിയവര്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. കാണികള്‍ക്കും, പൊലീസിന് നേരെ ഒരു സംഘം ചെളി വാരി എറിഞ്ഞതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

എല്‍ഇഡി വാള്‍ സെറ്റ് ചെയ്യുന്നതിനിടെ ഇലക്ട്രീഷ്യനായ ചിറയന്‍കീഴ് സ്വദേശിയായ ലിജു ഗോപിനാഥ് ആണ് മരിച്ചത്. പിന്നാലെ പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികള്‍ മൈക്കിലൂടെ പ്രേക്ഷകരെ അറിയിക്കുയായിരുന്നു. ഇതോടെയാണ് സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകര്‍ പ്രതിഷേധിച്ചത്. ടെക്‌നീഷ്യന്‍ മരിച്ചതില്‍ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തില്‍ വേദിയില്‍ പാടാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നില്‍ പാടാന്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group