പാലക്കാട് ബിജെപിക്ക് തിരിച്ചടി ; കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി.രാംകുമാർ പാർട്ടി വിട്ടു
പാലക്കാട് : ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി രാംകുമാർ പാർട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാർ പ്രതികരിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണം. കോതകുർശ്ശി,തരുവക്കോണം ഭാഗത്ത് ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് രാംകുമാർ.
പാലക്കാട് ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി രാംകുമാർ പാർട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാർ പ്രതികരിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണം. കോതകുർശ്ശി,തരുവക്കോണം ഭാഗത്ത് ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് രാംകുമാർ.
നേരത്തെ പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റും 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന കെ പി മണികണ്ഠനും പാർട്ടി വിട്ടിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് മണികണ്ഠൻ പാർട്ടി വിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചിരുന്നു. പ്രവർത്തകരെ പാർട്ടി അവഗണിക്കുന്നുവെന്നാണ് പരാതി. പാർട്ടിയിൽ കോക്കസ് പ്രവർത്തിക്കുന്നു. സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും കോക്കസ് ഉണ്ടെന്ന് ആരോപിച്ച മണികണ്ഠൻ, സി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു.