രാമേശ്വരം കഫേ സ്ഫോടനക്കേസ് : പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത് ,തൊപ്പിയോ മുഖംമൂടിയോ ഇല്ലാതെ പ്രതി ബസില്‍ ഇരിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്

Spread the love

ബെംഗളുരു വൈറ്റ്ഫീല്‍ഡ് രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. തൊപ്പിയോ മുഖംമൂടിയോ ഇല്ലാതെ പ്രതി ബസില്‍ ഇരിക്കുന്ന സിസിടിവി ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.

video
play-sharp-fill

രാവിലെ 11.34 നാണ് പ്രതി കഫേയില്‍ പ്രവേശിക്കുന്നത്. 11.43 ന് പുറത്തേക്ക് പോയി. കഫേയില്‍ ബോംബ് വച്ചശേഷം ഇയാള്‍ തിരികെ പോകുന്ന വഴി വസ്ത്രം മാറിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി.

കഫേയില്‍ വന്നപ്പോള്‍ ഇയാള്‍ ധരിച്ചിരുന്ന തൊപ്പി സമീപത്തെ ആരാധനാലയത്തിന് അടുത്ത് നിന്നും എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്. നിരവധി ബിഎംടിസി ബസുകളില്‍ പ്രതി മാറിക്കയറിയതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച്‌ ഒന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നും ഒരുമണിക്കും ഇടയിലാണ് ബെംഗളുരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്തുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്ഫോടനം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുൻപ് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തൊപ്പിയും കണ്ണടയും ധരിച്ച ആള്‍ മുഖം മറച്ചനിലയിലായിരുന്നു.