പാലക്കാട് നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്; രമേശ് പിഷാരടിയെ തടഞ്ഞ വിഷയത്തില്‍ പിന്നോട്ട് പോക്കില്ല; ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

Spread the love

പലക്കാട്: രമേഷ് പിഷാരടിയെ വടക്കന്തറയില്‍ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.

video
play-sharp-fill

സംഭവത്തില്‍ ഇന്നലെ രാത്രി ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനാണ് ഒന്നാം പ്രതി. സിന്ധു രാജൻ ഉള്‍പ്പെടെ മൂന്നു പേർക്കെതിരെയാണ് പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്.