അജീവനാന്ത പ്രതിപക്ഷ നേതാവാകാൻ മണ്ടത്തരത്തിന്റെ ഹോൾസെയിൽ ഡീലറായി രമേശ് ചെന്നിത്തല..! പ്രതിസന്ധികാലത്ത് കേരളത്തെ ചിരിപ്പിച്ച് രമേശിന്റെ പത്രസമ്മേളനം; നാടിനൊപ്പം ഓടിനടന്ന് പണിയെടുക്കുന്ന ആരോഗ്യമന്ത്രിയ്ക്കു മീഡിയ മാനിയ എന്നു പറഞ്ഞ് അപമാനിച്ച പ്രതിപക്ഷ നേതാവിനെതിരെ വിമർശനം ശക്തം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ വിഷയത്തിൽ കേരളം മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഭയത്തെ നേരിടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടുകൾക്ക് എതിരെ അതിരൂക്ഷമായ വിമർശനം. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കു മീഡിയ മാനിയ ആണ് എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇതിനെതിരെയാണ് കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായവർ ഒറ്റക്കെട്ടായി രമേശ് ചെന്നിത്തലയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
നിപ്പാകാലത്ത് അടക്കം കേരളത്തിലെ ആരോഗ്യമേഖലയിൽ ശക്തമായ ഇടപെടലാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയിരുന്നത്. ഇത്തരത്തിൽ ഷൈലജ നടത്തിയ ഇടപെടലുകൾ ശൈലജയ്ക്കു ടീച്ചറമ്മ എന്ന പേരും സമ്മാനിച്ചു. ഈ പേരിനു പിന്നാലെ കേരളം ഒന്നടങ്കം , ശൈലജ മുഖ്യമന്ത്രിയാകാൻ പോലും യോഗ്യയാണ് എന്ന രീതിയിൽ പ്രതികരിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആരോഗ്യമന്ത്രിയുടെ ഓരോ നീക്കത്തെയും ആത്മാർത്ഥമായും, നിസ്വാർത്ഥമായും കേരളം രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇതിനെയെല്ലാം വെല്ലുവിളിക്കുകയും, പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്വപ്പെട്ട പദവിയിൽ ഇരിക്കുന്ന ചെന്നിത്തല സ്വീകരിച്ചത്. ഇതാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന്റെ ചുവട് പിടിച്ച് മന്ത്രിയ്‌ക്കെതിരെ ഒറ്റ തിരിഞ്ഞും കൂട്ടായും കോൺഗ്രസ് അനുഭാവികളുടെ നേതൃത്വത്തിൽ പ്രചാരണവും ശക്തമായി നടക്കുന്നുണ്ട്.
കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രിയാണ് കെ.കെ ശൈലജ എന്ന കാര്യത്തിൽ നിപ്പകാലത്തെയും കൊറോണക്കാലത്തെയും ഇവർ കേരളത്തിനു നൽകിയ നേതൃത്വം തന്നെ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയം മാറ്റി വച്ചു ചിന്തിക്കുന്ന ആർക്കും മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി കെ.കെ ശൈലജ തന്നെയാവും എന്നു വ്യക്തമാകും. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സ്ഥിരം പ്രതിപക്ഷ നേതാവ് ആകാനുള്ള സാധ്യത നിലനിർത്തി രമേശ് ചെന്നിത്തലയുടെ മണ്ടൻ പത്ര സമ്മേളനങ്ങൾ.
ദിവസം രണ്ടു വീതം മൂന്നു നേരം എന്ന രീതിയിൽ പത്രസമ്മേളനങ്ങൾ നടത്തുന്ന രമേശാണ് ഇപ്പോൾ അടിയന്തര സാഹചര്യത്തിൽ കാര്യങ്ങൾ വ്യക്തമാക്കാൻ പത്രസമ്മേളനം വിളിച്ചു ചേർന്ന ആരോഗ്യമന്ത്രിയെ പരിഹസിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കു സ്വന്തം പത്രസമ്മേളനങ്ങൾക്കു കൃത്യമായ മറുപടി ലഭിക്കാത്തതാവാം കേരളത്തിലെ സ്വന്തം ടീച്ചറമ്മയുടെ പത്രസമ്മേളനങ്ങളെ പരിഹസിക്കുന്നതിനു പിന്നിൽ.