മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നു. മധ്യപ്രദേശില്‍ എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും മനസിലാവുന്നില്ല ‘ ‘ഓവര്‍ കോണ്‍ഫിഡൻസ് തിരിച്ചടി ‘:എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Spread the love

 

 

തിരുവനന്തപുരം : മധ്യപ്രദേശ് ട്രഡിഷണലി ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനമാണ്. ഛത്തിസ്ഗഢ് ഏരിയയിലെ സീറ്റുകള്‍ കൊണ്ടാണ് മധ്യപ്രദേശില്‍ വിജയിച്ചുകൊണ്ടിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസ് ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു അതനുസരിച്ചാണ് നമ്മള്‍ കാര്യങ്ങള്‍ നീക്കിയത്. എന്ത് സംഭവിച്ചുവെന്നത് വിശദമായി പരിശോധിക്കും.

video
play-sharp-fill

 

 

 

മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്ത് വേണമെന്ന് ഞങ്ങള്‍ ആലോചിക്കുകയാണ്. കൗണ്ടിംഗ് അവസാനിച്ചിട്ടില്ല. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ‘ഇന്ത്യ’ മുന്നണി യോഗം വിളിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന ഖാര്‍ഗെ.ഡിസംബര്‍ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്.

 

 

 

ഡല്‍ഹിയിലാണ് ‘ഇന്ത്യ’ മുന്നണി യോഗം ചേരുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് എത്തിയാണ് അഭിസംബോധന ചെയ്യുക. അതേസമയം, വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി. മധ്യപ്രദേശില്‍ 150 ലധികം സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് പോരാടുന്നത് 70 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശില്‍ ബി.ജെ.പി തുടര്‍ഭരണം ഉറപ്പായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group