‘അടിച്ചാല്‍ തിരിച്ചടിക്കും, കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ ആക്രമിച്ചാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല’: രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതാക്കളെ വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

video
play-sharp-fill

ഡിവൈഎഫ്‌ഐ പ്രവർത്തകർ ഷാഫി പറമ്ബില്‍ എംപിയുടെ വാഹനം തടഞ്ഞ സംഭവത്തെ അപലപിക്കുകയായിരുന്നു അദ്ദേഹം.

ഗുണ്ടായിസം കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്താമെന്നും കരുതണ്ട. തെരുവ് യുദ്ധം ആരംഭിക്കാൻ ശ്രമിച്ചാല്‍ കനത്ത വില കൊടുക്കേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. പക്ഷേ അത് ദൗർബല്യമായി ആരും കാണണ്ട. അടിച്ചാല്‍ തിരിച്ചടിക്കാൻ ശേഷിയുള്ളവർ തന്നെയാണ് ഞങ്ങള്‍. സിപിഎമ്മിന്റെ ഗുണ്ടാ സംഘത്തെ നിലയ്ക്ക് നിർത്താൻ പാർട്ടി അടിയന്തര നടപടികള്‍ എടുക്കണം – രമേശ് ചെന്നിത്തല പറഞ്ഞു