
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പിആർ ഏജൻസി എത്ര ശ്രമിച്ചാലും മുഖ്യമന്ത്രിയുടെ സ്വഭാവം മാറ്റാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയാത്തത് പോലെയാണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്നും ചെന്നിത്തല പരിഹസിച്ചു.
മുഖ്യമന്ത്രിയെ നയിക്കുന്നത് പിആർ ഏജൻസികളാണ്. പിആർ ഏജൻസി ഇല്ലാത്തതുകൊണ്ടാണ് ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യ വകുപ്പിനെതിരെയും രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചു. ആരോഗ്യ കേരളം മോർച്ചറിയിൽ ആണെന്നും നേരത്തെ വെൻ്റിലേറ്ററിൽ ആയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആശുപത്രികളിൽ പൊതുജനങ്ങൾക്ക് വിശ്വസിച്ച് കയറാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



