എസ്‍ഡിപിഐ -സിപിഎം ധാരണ പരസ്യമായ കാര്യം; കൂട്ടുകെട്ട് ഉണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ട്; സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമെന്ന് ചെന്നിത്തല

Spread the love

കൊച്ചി: എസ്‍ഡിപിഐയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന് ആവര്‍ത്തിച്ച്‌ രമേശ് ചെന്നിത്തല.

video
play-sharp-fill

എസ്‍ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണ പരസ്യമായ കാര്യമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എസ്‍ഡിപിഐ സ്ഥാനാര്‍ത്ഥിയാണ് പലയിടത്തും സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി. പിഡിപി കൂട്ടുകെട്ട് ഉണ്ടാക്കിയത് മദ്‍നിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടെന്നും അധികാരത്തിലെത്തിയാൽ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയങ്ങള്‍ പുനപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.