പത്മജ വേണു​ഗോപാൽ കോൺ​ഗ്രസ് വിട്ട് ബി.ജെ.പിയിൽ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല ; ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല : രമേശ് ചെന്നിത്തല

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: പത്മജ വേണു​ഗോപാൽ കോൺ​ഗ്രസ് വിട്ട് ബി.ജെ.പിയിൽ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനിൽ കെ. ആന്റണിയും പത്മജയും പോയതുകൊണ്ട് കോൺ​ഗ്രസിന് ചെറിയ പോറലുപോലും ഏൽക്കില്ല. ഇത് തങ്ങൾ ​ഗൗരവമായി എടുക്കുന്നില്ലെന്നും ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ സംസ്ഥാന സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനും എതിരായ ജനവികാരം വളരെ ശക്തമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനേക്കാൾ കോൺ​ഗ്രസിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇത്തവണയും ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നുതന്നെ പുറത്തിറങ്ങും. കേരളത്തില്‍ എല്ലാ കാര്യങ്ങളിലും യോജിപ്പോടെ മുന്നോട്ടുപോകുകയാണ്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. ഒരു രീതിയിലുള്ള പ്രതിസന്ധിയും ഇക്കാര്യത്തിലില്ല. ‘ഇടതുപക്ഷം പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെല്ലാം ചെറുപ്പക്കാരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ചെറുപ്പം എന്നുപറഞ്ഞാല്‍ 70 കഴിഞ്ഞതാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്’, ചെന്നിത്തല പറഞ്ഞു.