video
play-sharp-fill

രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറും; കേരളത്തെ പിശാചിന്റെ നാടാക്കി മാറ്റാനാണ് സി.പി.എം.ശ്രമം; പരിഹാസവുമായി രമേശ് ചെന്നിത്തല

രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറും; കേരളത്തെ പിശാചിന്റെ നാടാക്കി മാറ്റാനാണ് സി.പി.എം.ശ്രമം; പരിഹാസവുമായി രമേശ് ചെന്നിത്തല

Spread the love

സ്വന്തം ലേഖകന്‍

കാസര്‍കോട്: രാജ്യത്തെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ പിശാചിന്റെ നാടാക്കി മാറ്റാനാണ് സി.പി.എം.ശ്രമിക്കുന്നത്. ഭരണം നിലനിര്‍ത്താനായുള്ള നാല് വോട്ടിന് വേണ്ടി വര്‍ഗീയത ഇളക്കി വിടാനാണ് എല്‍.ഡി.എഫ്.കണ്‍വീനര്‍ ശ്രമിക്കുന്നത്.

കേരളത്തിലെ മതേതരത്വം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പിണറായി സര്‍ക്കാര്‍ മൂന്ന് ലക്ഷം പേരെയാണ് പിന്‍വാതിലിലൂടെ കരാര്‍ അടിസ്ഥാനത്തിലും മറ്റും നിയമിച്ചത്. യു.ഡി.എഫ്.അധികാരത്തില്‍ വന്നാല്‍ നിയമനം പൂര്‍ണമായും പി.എസ്.സി.വഴിയാകും. അദ്ദേഹം നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ നടന്ന സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group