play-sharp-fill
“ഇനി വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല,രാജി വെക്കണം;താന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്:രമേശ് ചെന്നിത്തല

“ഇനി വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല,രാജി വെക്കണം;താന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്:രമേശ് ചെന്നിത്തല

 

സ്വന്തം ലേഖിക

കൊച്ചി : കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.താന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഞാന്‍ നടത്തിയ പോരാട്ടത്തില്‍ വിജയം കണ്ടതിലെനിക്ക് അഭിമാനമുണ്ട്. ഇനി വിദ്യാഭ്യാസമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. രാജിവെച്ചുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം ആദ്യമായി ഉന്നയിച്ചത് ഞാനാണ്. അന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് പുറത്തുവിട്ടിരുന്നു. ഞാന്‍ ലോകായുക്തയില്‍പോയി, സര്‍ക്കാരിന്റെ ഏജന്റ് ആയതുകൊണ്ട് അവരതു തള്ളി. അന്ന് ആര്‍ ബിന്ദു പറഞ്ഞു എനിക്ക് പ്രതിപക്ഷ നേതാവാകാന്‍ കഴിയാത്തതിലുള്ള ജാള്യതകൊണ്ടാണത് പറയുന്നതെന്ന്. അതുകഴിഞ്ഞ് ഹൈക്കോടതിയില്‍ പോയി. എനിക്കവിടെയും നീതികിട്ടിയില്ല. ഇപ്പോള്‍ സുപ്രീംകോടതിയില്‍ പോയപ്പോള്‍ നീതികിട്ടിയെന്നതിലെനിക്ക് സന്തോഷമുണ്ട് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ചട്ടവിരുദ്ധമായി, നിയമ വിരുദ്ധമായി ഒരു വൈസ് ചാന്‍സലറെ തുടരാനനുവദിച്ച നടപടി, പ്രൊ വൈസ് ചാന്‍സലര്‍ എന്നനിലയില്‍ ചാന്‍സലര്‍ക്ക് കത്തയച്ചെന്ന മന്ത്രിയുടെ നടപടി എന്നിവയെല്ലാം തെറ്റാണെന്നിപ്പോള്‍ സുപ്രീംകോടതി തെളിയിച്ചിരിക്കുന്നു. ഞാനാദ്യം പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്നു തെളിഞ്ഞതിലെനിക്ക് സന്തോഷമുണ്ട്. നടത്തിയ പോരാട്ടത്തില്‍ വിജയം കണ്ടതിലെനിക്ക് അഭിമാനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി സി നിയമനത്തില്‍ അധികാരപരിധിയില്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പര്‍ദിവാലയാണ് വിധി പ്രസ്താവിച്ചത്.