
ആലപ്പുഴ: സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിൽ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പ് നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
സഹകരണ വകുപ്പിന്റെ കോമൺ സോഫ്റ്റ്‍വെയർ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതിയെന്ന് ചൂണ്ടിക്കാട്ടുന്നു. ആദ്യം ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് (ടിസിഎസ്) നൽകേണ്ട കരാർ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതിനായി ടെണ്ടർ നിബന്ധനകൾ പുതുക്കി വീണ്ടും ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കേന്ദ്രീകരിച്ച രണ്ട് സഹകരണ സംഘങ്ങൾക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ മാനദണ്ഡങ്ങൾ മാറ്റിയതായും, ടിസിഎസിനെ മനപ്പൂർവ്വം ഒഴിവാക്കിയതായും ആരോപിച്ചു. 250 സഹകരണ സംഘങ്ങൾക്ക് സോഫ്റ്റ്‍വെയർ നൽകാൻ 58 കോടി രൂപ ക്വോട്ട് ചെയ്തതും സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


