രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ മികച്ച പ്രവർത്തനം; കേരള സീനിയര്‍ ലീഡേഴ്സ് ഫോറം പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്

Spread the love

ഡൽഹി: കേരള സീനിയർ ലീഡേഴ്സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് രമേശ് ചെന്നിത്തല എംഎല്‍എ അർഹനായി.

video
play-sharp-fill

രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ മികച്ച പ്രവർത്തനം നടത്തിയതിനാണ് 25000 രൂപ കാഷ് അവാർഡും പ്രശസ്തി പത്രവും നല്‍കുന്നത്.

മുതിർന്ന മാധ്യമപ്രവർത്തകരായ മാത്യു ശങ്കരത്തില്‍( കോട്ടയം), പി. എ അലക്സാണ്ടർ( എറണാകുളം), കെ എഫ് ജോർജ്( കോഴിക്കോട്) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ സാംസ്കാരിക മേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് രമേശ് ചെന്നിത്തലയുടെ ജീവിതം പാഠപുസ്തകം ആണെന്ന് ജൂറി വിലയിരുത്തി
ഫെബ്രുവരി 7 ന് രാവിലെ 10ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍, കാഷ് അവാർഡും പുരസ്കാരവും നല്‍കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ബി രാജീവ് അറിയിച്ചു