പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് വീട്ടിലെയും ഓഫീസിലെയും വിലാസത്തിൽ ബാലറ്റുകൾ വരുന്നുണ്ട് ; നിയമസഭാ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിൽ വ്യാപകമായി തിരിമറി നടന്നു : ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുമായി ബന്ധപ്പെട്ട് വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ രമേശ് ചെന്നിത്തല. ഇത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രത്യേക കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് വീട്ടിലെയും ഓഫീസിലെയും വിലാസത്തിൽ ബാലറ്റുകൾ പിന്നെയും വരുന്നുണ്ട്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. വോട്ട് ചെയ്തവരെ മാർക്ക് ചെയ്ത് ഒഴിവാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ചെന്നിത്തല പറഞ്ഞുയ
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ആകെ തപാൽ വോട്ടിന്റെയത്ര ഇരട്ടിപ്പ് സംഭവിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. തപാൽ വോട്ടിലെ ഇരട്ടിപ്പ് കണ്ടെത്തണമെന്നും രണ്ടാമത് ചെയ്ത വോട്ട് എണ്ണരുതെന്നും ലിസ്റ്റിലെ ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്ര ബാലറ്റ് യൂണിറ്റുകൾ പ്രിന്റ് ചെയ്തിട്ടുണ്ടെന്നും ബാക്കി എത്രയെന്നും പുറത്ത്‌വിടണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിൽ കൊല്ലത്ത് തപാൽ വോട്ട് രേഖപ്പെടുത്തിയ അദ്ധ്യാപകന് വീണ്ടും തപാൽ ബാലറ്റ് ലഭിച്ചു. തഴവ എച്ച്.എസ്.എസിലെ അദ്ധ്യാപകനായ കെ.ബാബുവിനാണ് വീണ്ടും ബാലറ്റ് ലഭിച്ചത്.
പാറശാലയിലും പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് ലഭിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.