ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ തകര്‍ച്ച സംഭവിക്കും; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിക്കുമെന്ന് രമേശ് ചെന്നിത്തല

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി: ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ തകര്‍ച്ച സംഭവിക്കുമെന്ന് രമേശ് ചെന്നിത്തല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ നിര്‍ബന്ധ ബുദ്ധിയോടെ കോൺഗ്രസ്‌ പ്രവര്‍ത്തിക്കുമെന്നും നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാൻ സമയം ഉണ്ടെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group