video
play-sharp-fill

രമേശ് ചെന്നിത്തലയുടെ ഉസ്മാൻ നാട്ടിലെത്തി: ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്തിയ ഉസ്മാനെ ട്രോളി സോഷ്യൽ മീഡിയ; ട്രോൾ ആക്രമണം നടത്തുന്ന സംഘത്തിനെതിരെ പരാതിയുമായി ഉസ്മാൻ

രമേശ് ചെന്നിത്തലയുടെ ഉസ്മാൻ നാട്ടിലെത്തി: ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്തിയ ഉസ്മാനെ ട്രോളി സോഷ്യൽ മീഡിയ; ട്രോൾ ആക്രമണം നടത്തുന്ന സംഘത്തിനെതിരെ പരാതിയുമായി ഉസ്മാൻ

Spread the love

തേർഡ് ഐ ബ്യൂറോ

മലപ്പുറം: കൊറോണക്കാലത്ത് പ്രവാസി മലയാളികൾക്കായി രമേശ് ചെന്നിത്തല നടത്തിയ ഫോൺ ഇൻ പ്രോഗ്രാമിൽ ഏറ്റവും വൈറലായത് ഇസ്മാന്റെ പേരായിരുന്നു. സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും രമേശിന്റെ പേരിനൊപ്പം ഉസ്മാന്റെ പേരും തകർത്തു വാരി അയച്ചു. ഇതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ വിവാദവും, ട്രോൾ നായകനുമായ ഉസ്മാൻ നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഖത്തറിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ സ്ഥാപക നേതാവായ ഉസ്മാൻ വർഷങ്ങളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്. തന്നെ രമേശ് ചെന്നിത്തല ഫോണിൽ വിളിച്ചിരുന്നുവെന്നും അതിന്റെ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഉസ്മാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഉസ്മാനെതിരെ യാതൊരു വിധ മയവും ഇല്ലാതെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമർശനം ഉയർത്തിയത്. സിപിഎമ്മിന്റെ സൈബർ സേനയാണ് ഉസ്മാനെ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന നേതാവുമായ കെകെ ഉസ്മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗർഭിണിയായ മകളോടൊപ്പം ഖത്തറിൽ നിന്നും നെടുമ്പാശേരിയിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തിൽ കെകെ ഉസ്മാൻ നാട്ടിലെത്തിയിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നു നാട്ടിലെത്തിയ ഉസ്മാനോട് മര്യാദ പോലും കാട്ടാതെയായിരുന്നു ആക്രമണം നടത്തിയത്. ഉസ്മാൻ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനവും വൈറലായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ഉസ്മാൻ പരാതി നൽകിയിരിക്കുന്നത്.