
എസ്‍ഡിപിഐയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. എസ്‍ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണ പരസ്യമായ കാര്യമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ മീറ്റ് ദ പ്രസില്‍ പറഞ്ഞു.
എസ്‍ഡിപിഐ സ്ഥാനാര്‍ത്ഥിയാണ് പലയിടത്തും സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി. പിഡിപി കൂട്ടുകെട്ട് ഉണ്ടാക്കിയത് മദ്‍നിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടെന്നും അധികാരത്തിലെത്തിയാ. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയങ്ങള്‍ പുനപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിനാണ് ജയം. അതിനാല്‍ തന്നെ യുഡിഎഫ് അനുകൂല തരംഗമുണ്ട്. മുഖ്യമന്ത്രിയും എല്‍ഡിഎഫും പ്രകടിപ്പിക്കുന്നത് പരാജിതരുടെ കപട ആത്മവിശ്വാസമാണ്. കോടികളുടെ പ്രചാരണ വേല നടത്തിയാലും മുഖം നന്നാക്കാൻ പറ്റില്ല. 300 കോടിയില്‍ അധികം രൂപ തെരഞ്ഞെടുപ്പ് രംഗത്ത് എല്‍ഡിഎഫ് ഉപയോഗിക്കുന്നുണ്ട്. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്. സര്‍ക്കാര്‍ മാറണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അഞ്ചു തവണയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബസ് നിരക്ക് കൂട്ടിയത്. നാലു തവണ വൈദ്യുതി നിരക്കും വര്‍ധിപ്പിച്ചു. വെള്ളത്തിനും നിരക്ക് കൂട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി ഫീസ് വരെ ഉയര്‍ത്തി. കമ്യുണിസ്റ്റ് നേതാക്കളുടെ ദാരിദ്ര്യം മാറിയെന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യം മാറിയില്ല. അഴിമതിക്ക് എതിരായ തന്‍റെ പോരാട്ടം മുഖ്യമന്ത്രി കളിയാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും തെരഞ്ഞെടുപ്പ് വിജയിച്ചുവെന്നാണ് പറഞ്ഞത്. പക്ഷേ, കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏഴ് ആരോപണങ്ങളില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വന്നു. മുഖ്യമന്ത്രിയെ അത് ഓര്‍മിപ്പിക്കാൻ പിആര്‍ ഏജന്‍സിയെ നിയമിക്കണം.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ ചര്‍ച്ച ഇപ്പോള്‍ പ്രസക്തമല്ല. തെരഞ്ഞെടുപ്പിനുശേഷമായിരിക്കും ആ ചര്‍ച്ച നടക്കുക. പലരും പലതും പറയുന്നതില്‍ കാര്യമില്ല. രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് തീരുമാനിക്കും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എല്‍ഡിഎഫ് സർക്കാരിന്‍റെ നയങ്ങളില്‍ പുനപരിശോധന നടത്തും. മദ്യത്തിന്‍റെ അളവ് കുറയ്ക്കാൻ യുഡിഫ് ശ്രദ്ധിക്കും. മദ്യനയത്തില്‍ അടക്കം ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.



