ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ല: ധനമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പെന്ന് രമേശ്‌ ചെന്നിത്തല

Spread the love

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്തയും കുടിശികയും സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ നിലവിലുള്ള ഹർജിയില്‍ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയില്‍ സത്യവാഗ്മൂലം നല്‍കിയതു സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ്  സമിതി അംഗം രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോള്‍ ജാള്യത മറച്ചുവയ്ക്കാനാണു പത്രസമ്മേളനം നടത്തി ധനമന്ത്രി തകിടം മറിഞ്ഞത് എന്നും ധനമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പരിഹസിച്ചു.

video
play-sharp-fill

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതില്‍ ആർക്കും ആശങ്ക വേണ്ടെന്നുമാണ് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എങ്കില്‍പ്പിന്നെ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയില്‍ എന്തിനാണ് സത്യവാങ്മൂലം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ നിലപാടില്‍ ജീവനക്കാർ ആശങ്കാകുലരാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ അവകാശ സംരക്ഷകരെന്ന പേരില്‍ അധികാരത്തിലേറിയവർ ഡിഎ പോലും ജീവനക്കാരുടെ അവകാശമല്ലെന്ന് ഇപ്പോള്‍ പറയുന്നതു വർഗ വഞ്ചനയാണ്. സർക്കാർ അറിയാതെയാണ് ഇത്തരമൊരു സത്യവാങ്മൂലം കോടതിയില്‍ നല്‍കിയതെന്ന ഒരു വിഭാഗം ഭരണാനുകൂല ജീവനക്കാരുടെ വാദം അപഹാസ്യമാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group