
ശബരിമല സ്വർണ്ണക്കൊള്ളയില്‍ സത്യങ്ങള്‍ പുറത്തുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വമ്പൻ സ്രാവുകള്‍ ശബരിമല സ്വർണ്ണക്കൊള്ളക്ക് പിന്നില്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണ്, അവരെ ചോദ്യം ചെയ്താലേ വിവരങ്ങള്‍ പുറത്തു വരൂ എന്നുള്ളത് ആദ്യമേ പറഞ്ഞ കാര്യം. മന്ത്രി അറിയാതെ ഇതൊക്കെ സംഭവിച്ചു എന്നത് ആര് വിശ്വസിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
രണ്ട് ദേവസ്വം പ്രസിഡന്റുമാർ മാത്രം വിചാരിച്ചാല്‍ അവിടെ സ്വർണ്ണക്കൊള്ള നടത്താൻ ആകില്ല. സിബിഐ അന്വേഷിക്കണം എന്ന് പറയുന്നത് എസ് ഐ ടി യുടെ അന്വേഷണത്തില്‍ വിശ്വാസ്യത ഇല്ലാത്തതുകൊണ്ടല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എസ്‌ഐടി മാത്രം വിചാരിച്ചാല്‍ സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനാകില്ല. കൊള്ളയുമായി ബന്ധപ്പെട്ട കണ്ണികള്‍ വിദേശത്തുണ്ട്. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം അല്ലാതെ ഇതവസാനിക്കില്ലെന്നും അദേഹം പറഞ്ഞു .
രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ:-

Whatsapp Group 1 | Whatsapp Group 2 |Telegram Group
വമ്പൻ സ്രാവുകള്‍ വലയില്‍ കുടുങ്ങും. സിപിഐഎം നേതാക്കള്‍ ഓരോരുത്തരായി ജയിലിലേക്ക് ഘോഷയാത്രയായി പോക്കോണ്ടിരിക്കുന്നു. സത്യത്തെ സ്വർണ്ണപ്പാളികള്‍ കൊണ്ട് മൂടിയാലും അത് പുറത്തു വരും. പ്രതിപക്ഷ പറഞ്ഞിരിക്കുന്നത് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അയ്യപ്പനോട് കളിച്ചാല്‍ ആർക്കും രക്ഷയുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



