ലോകകേരളാ സഭ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവച്ചു
സ്വന്തംലേഖകൻ
തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച ലോക കേരള സഭയുടെ വൈസ് ചെയർമാൻ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവച്ചു. ആന്തൂറിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണു രാജി. മുഖ്യമന്ത്രിക്കു രാജിക്കത്തു കൈമാറിയതായി രമേശ് ചെന്നിത്തല അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച ലോക കേരളസഭയിൽ ഇതുവരെ ഒന്നും നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ എല്ലാ നിയമസഭാംഗങ്ങളും ലോക കേരളസഭയിൽനിന്നു മാറിനിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. ലോക കേരളസഭ കബളിപ്പിക്കലാണെന്ന് തിരിച്ചറിഞ്ഞതായും രമേശ് പറഞ്ഞു.