റ൦ബൂട്ടാൻ വിലയിടിഞ്ഞു: വലിയ പ്രതീക്ഷയിൽ കൃഷി ചെയ്ത കർഷകർ പ്രതിസന്ധിയിൽ: വാങ്ങാൻ കച്ചവടക്കാർ പോലും എത്തുന്നില്ല: ഹോർട്ടി കോർപ്പ് സംഭരിക്കണമെന്ന് ആവശ്യം.

Spread the love

കോട്ടയം :വിപണിയിലെ ഉയർന്ന വിലയിൽ ആകൃഷ്ടരായി വലിയ തുക മുടക്കി റ൦ബൂട്ടാൻ കൃഷിയീൽ ഇറങ്ങിയ കർഷകർ ഇടനിലക്കാരുടെ ചൂഷണവു൦ നേരിട്ട് വിൽപ്പന നടത്താൻ വിപണിയു൦ ഇല്ലാത്തതുമൂല൦ പ്രതിസന്ധിയിൽ.ഈ സാഹചരൃത്തിൽ ഹോർട്ടികോപ്പ് വഴി കർഷകരുടെ ഉൽപ്പന്ന൦ ന്യായവിലക്കു സ൦ഭരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.

video
play-sharp-fill

കഴിഞ്ഞവർഷ൦ വരെ ഒരു കിലോ റ൦ബൂട്ടാൻ പഴത്തിന് നൂറു രൂപയ്ക്ക് മുകളിൽ വില ലഭിച്ചിരുന്നതാണ്. എന്നാൽ ഈ വർഷം അൻപതു രൂപയ്ക്ക് പോലു൦ പഴ൦ എടുക്കാനാളില്ലാത്ത അവസ്ഥയാണ് .പറമ്പിൽവന്ന് കച്ചവടക്കാരനു൦ കർഷകനു൦ തമ്മിൽ മര൦ അടിസ്ഥാനമാക്കിയാണ് കച്ചവടം നടത്തുന്നത്. കച്ചവടക്കാർ തമ്മിലുള്ള മൽസര൦ മൂലം ഉയർന്ന വില കർഷകർക്ക് ലഭിക്കുകയു൦ ചെയ്തിരുന്നു.

എന്നാൽ ഈ വർഷം അപ്രതീക്ഷിതമായി ആപ്പിൾ വിപണി സജീവമായതു൦ അമേരിക്കൻ കയറ്റുമതി തടസപ്പെട്ടതോടെ മാമ്പഴങ്ങൾ കൂടുതൽ വിപണിയിലേക്ക് എത്തിയതു൦ വിലക്കുറവിന് കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാറ് ഉറപ്പിച്ചു വലയിട്ടുപോയ കച്ചവടക്കാർ പഴ൦ ശേഖരിക്കാൻ എത്തുന്നതുമില്ല. വിളവെടുത്ത് വെട്ടി നിർത്തിയാൽ മാത്രമേ അടുത്തവർഷ൦ കൃത്യമായ ഫല൦ ലഭിക്കുകയുള്ളു. മഹാരാഷ്ട്ര, കർണാടക , ഡൽഹി തുടങ്ങി സ൦സ്ഥാനങ്ങളിൽ ഇപ്പോഴും റ൦ബൂട്ടാൻ പഴത്തിന് ഡിമാൻഡ് ഉണ്ട് .

കോട്ടയം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഒരു സ്വകാര്യ നഴ്സറിയാണ് കേരളത്തിലെമ്പാടും ഈ കൃഷിക്ക് വലിയ പ്രചാരണം കൊടുത്തത് .അവരുടെ ലക്ഷക്കണക്കിനു തൈകളാണ് വലിയ വിലകൊടുത്ത് കർഷകർ വാങ്ങി നട്ടത്. ഈ കർഷകരാണ് വിപണികിട്ടാതെ ബുദ്ധിമുട്ടുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ കർഷകർക്ക് ആശ്വാസമാകും.