video
play-sharp-fill
റമ്പൂട്ടാ​ൻ കു​രു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പിഞ്ചുകു​ഞ്ഞ് മ​രി​ച്ചു

റമ്പൂട്ടാ​ൻ കു​രു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പിഞ്ചുകു​ഞ്ഞ് മ​രി​ച്ചു

സ്വന്തംലേഖകൻ

ആലപ്പുഴ : റംമ്പൂട്ടന്റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങി പി​ഞ്ചു കു​ഞ്ഞ് മ​​രി​​ച്ചു.
പാ​​ണാ​​വ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ ആ​​റാം വാ​​ർ​​ഡി​​ൽ ആ​​ന​​ന്ദ​​ശേ​​രി വീ​​ട്ടി​​ൽ വി​​പി​​ൻ​​ലാ​​ലി​​ന്‍റെ​​യും(​​വി​​ഷ്ണു) കൃ​​ഷ്ണ​​മോ​​ളു​​ടെ​​യും മ​​ക​​ൻ ആ​​ഷ്മീ​​ൻ വി​​ഷ്ണു (9 മാ​​സം)​​ആ​​ണ് മ​​രി​​ച്ച​​ത്. ഞായറാഴ്ച ഉ​​ച്ച​​യോ​​ടെ വീ​​ട്ടി​​ലാ​ണു സം​​ഭ​​വം.ക​​ളി​​ച്ചു കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ അ​​ബ​​ദ്ധ​​വ​​ശാ​​ൽ റമ്പൂട്ടാ​​ന്‍റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു​വെ​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​യു​​ന്നു. കു​​രു കു​​ടു​​ങ്ങി​​യ​​തോ​​ടെ കുട്ടിക്കു ശ്വാ​​സ​​ത​​ട​​സം നേ​​രി​​ട്ട​​പ്പോ​​ൾ വീ​​ട്ടു​​കാ​​ർ ബ​​ഹ​​ളം വ​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നു സ​​മീ​​പ​​മു​​ള്ള ബ​​ന്ധു​​ക്ക​​ളും അ​​യ​​ൽ​വാ​സി​ക​ളും ഓ​​ടി​യെ​​ത്തി. ഉ​​ട​​ൻ​​ത​​ന്നെ പൂ​​ച്ചാ​​ക്ക​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. മൃ​​ത​​ദേ​​ഹം ആ​​ല​​പ്പു​​ഴ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം തിങ്കളാഴ്ച ന​​ട​​ക്കും. സ​​ഹോ​​ദ​​ര​​ൻ: ആ​​യി​​ഷ് വി​​ഷ്ണു.