
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് നാഷണല്‍ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തില്‍ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെല്‍കൃഷിക്ക് തുടക്കം കുറിച്ചു.
നാട്ടിലുള്ള പാടങ്ങളില്‍ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികള്‍ക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികള്‍ നെല്‍ കൃഷിക്കായി മുന്നിട്ടിറങ്ങിയത്.
രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലില്‍ പാടത്താണ് ഞാറ് നട്ടുകൊണ്ട് നെല്‍കൃഷി ആരംഭിച്ചത് . രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതികൃഷി മാർഗമാണ് അവലംബിക്കുന്നത്.
കൃഷിക്കായി തിരഞ്ഞെടുത്തത് കന്നും കുളമ്പൻ എന്ന നാടൻ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലില്‍ ആണ് നെല്‍കൃഷിക്കുവേണ്ട മാർഗനിർദേശങ്ങള്‍ നല്‍കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്‍കൃഷിയുടെ ഉദ്ഘാടനം കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം വിദ്യർത്ഥികളോടൊപ്പം പാടത്ത് ഞാറു നട്ടുകൊണ്ടു നിർവ്വഹിച്ചു. പ്രിൻസിപ്പല്‍ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പാള്‍മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, പഞ്ചായത്
അംഗം മനോജ് സി ജോർജ്, അഡ്മിനിസ്ട്രേറ്റർ പ്രകാശ് ജോസഫ്, പ്രോഗ്രാം ഓഫീസർമാരായ നിർമല്‍ കുര്യാക്കോസ്, ഷീന ജോണ്‍, സ്റ്റാഫ് സെക്രട്ടറി സുനില്‍ കെ ജോസഫ്, ഫാ. ബോബി ജോണ്‍, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവണ്‍ ചന്ദ്രൻ റ്റി.ജെ. വോളണ്ടിയർ സെക്രട്ടറി അഭിനവ് ബാബു എന്നിവർ പ്രസംഗിച്ചു.



