കൂറുമാറ്റം: രാമപുരം പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി തെര.കമ്മീഷൻ:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: കൂറുമാറ്റത്തെ തുടർന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി.

കോട്ടയം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിനെയാണ് തെരെഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയത്.

കോൺഗ്രസ് പ്രതിനിധിയായി ജയിച്ച ശേഷം കേരള കോൺഗ്രസ് (എം) ലേക്ക് മാറിയതോടെയാണ് അയോഗ്യയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് അംഗമായി ജയിച്ച ഷൈനി 2022 ജൂലൈ 27 ന് നടന്ന പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്തുണയോടെ പ്രസിഡൻ്റ് ആവുകയായിരുന്നു.

ഇതിനെ തുടർന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയത്.