തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ രാമപുരം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സീറ്റുകളില്‍ ധാരണയായി:തിടനാട് പഞ്ചായത്തില്‍ നാല് സ്ഥാനാർത്ഥികളെ കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ച്‌ പ്രചാരണ പോസ്റ്ററുകളും പ്രസിദ്ധീകരിച്ച്‌ പ്രചാരണമാരംഭിച്ചു.

Spread the love

പാലാ: ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മത്സരിക്കുന്ന രാമപുരം ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ ധാരണയായി.
ആകെയുള്ള 19 സീറ്റില്‍ 13 എണ്ണത്തില്‍ കേരള കോണ്‍ഗ്രസ് (എം), 4 സീറ്റില്‍

video
play-sharp-fill

സി.പി.എമ്മും രണ്ട് സീറ്റില്‍ സി.പി.ഐയും മത്സരിക്കുന്നതിനാണ് ധാരണയായത്.
പാലാ മേഖലയില്‍ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തില്‍ ഒരു മുന്നണി സീറ്റ് ധാരണ പ്രഖ്യാപിച്ചിരിക്കുന്നത്.

പാലാ നഗരസഭാ 19ാം വാർഡില്‍ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ മത്സരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ മണ്ഡലത്തിന്റെ ഭാഗമായ തിടനാട് പഞ്ചായത്തില്‍ നാല് സ്ഥാനാർത്ഥികളെ കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ച്‌ പ്രചാരണ പോസ്റ്ററുകളും പ്രസിദ്ധീകരിച്ച്‌ പ്രചാരണമാരംഭിച്ചു കഴിഞ്ഞു.

ഈരാറ്റുപേട്ട നഗരസഭയിലെ കേരള കോണ്‍ഗ്രസ് (എം) സിറ്റിംഗ് സീറ്റിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.