സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് ക്വിസ് ക്ലബിന്റെ നേതൃത്വത്തില്‍ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

Spread the love

പാലാ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് ക്വിസ് ക്ലബിന്റെ നേതൃത്വത്തില്‍ ഐക്യുഎസിയുടെ സഹകരണത്തോടെ “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തില്‍ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍ മത്സരം നടക്കും.
ഹൈസ്കൂള്‍, ഹയർ സെക്കൻ്ററി തലത്തിലുള്ള വിദ്യാർത്ഥികള്‍ക്ക് പങ്കെടുക്കാൻ അവസരമുള്ള ഈ മത്സരം രണ്ട് വിഭാഗങ്ങളിലായാണ് നടക്കുന്നത്. ജൂനിയർ വിഭാഗത്തില്‍ ഹൈസ്കൂള്‍ വിദ്യാർത്ഥികളും സീനിയർ വിഭാഗത്തില്‍ ഹയർ സെക്കൻ്ററി വിദ്യാർത്ഥികള്‍ക്കും പങ്കെടുക്കാം.

ഒരു ടീമില്‍ രണ്ട് പേർക്ക് പങ്കെടുക്കാം. ഒരു സ്ഥാപനത്തില്‍ നിന്നും ഒന്നിലധികം ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാർഥികള്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരം രണ്ട് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ എഴുതുപരീക്ഷ. ഇതില്‍ വിജയിക്കുന്ന ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കും, അത് ചോദ്യോത്തര മത്സരമായിരിക്കും.

വിജയികള്‍ക്ക് ഒന്നാം സമ്മാനം 3001 രൂപയും, രണ്ടാം സമ്മാനം 2001 രൂപയും, മൂന്നാം സമ്മാനം 1001 രൂപയും ലഭിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്. മത്സരത്തില്‍ പങ്കെടുക്കാൻ താല്‍പര്യമുള്ളവർ രജിസ്ട്രേഷനായി വിളിക്കുക. 9995795181, 9495188823.