video
play-sharp-fill

കോട്ടയം രാമപുരത്ത് യുവതിയെയും, കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമം;   യുവാവ് അറസ്റ്റിൽ

കോട്ടയം രാമപുരത്ത് യുവതിയെയും, കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Spread the love

രാമപുരം: യുവതിയെയും, കുടുംബത്തെയും കയ്യേറ്റം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൂത്താട്ടുകുളം ഇടയാർ ഭാഗത്ത് ഞാക്കരയിൽ വീട്ടിൽ ( വെള്ളിലാപ്പള്ളി പടിഞ്ഞാറ് ചേറ്റുകുളം കോളനി ഭാഗത്ത് ഇപ്പോൾ താമസം) ജോമോൻ (39) നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം രാത്രി ഒമ്പതരമണിയോടുകൂടി വഴിയിൽ വെച്ച് യുവതിയെയും, പിതാവിനെയും ചീത്ത വിളിക്കുകയും, യുവതിയെ മർദ്ദിക്കുകയും, അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ അഭിലാഷ് കുമാർ.കെ, എസ്.ഐ ജോബി ജേക്കബ്, എ.എസ്.ഐ മാരായ വിനോദ് കുമാർ, മനു നാരായണൻ, സി.പി.ഓ മാരായ അരുൺ, രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.