രാമപുരം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു

Spread the love

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം 1ന് കർഷക ദിനം ആചരിക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംയുക്ത യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

video
play-sharp-fill

വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നേക്കോട്ട്, കൃഷി ഓഫീസർ പ്രജിത പ്രകാശ്, പഞ്ചായത്ത് മെമ്പർ മാർ, കാർഷിക വികസന സമിതിയംഗങ്ങൾ, പാടശേഖര സമിതിയംഗങ്ങൾ, സി ഡി എസ് ചെയർ പേഴ്സൺ സിന്ധു രമേശ്, കൃഷി അസിസ്റ്റന്റ് സനീർ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

തുടർന്ന് ജൈവ കർഷകൻ / കർഷക, വനിത കർഷക, വിദ്യാർത്ഥി കർഷകൻ / കർഷക,
എസ് സി / എസ് ടി കർഷകൻ /കർഷക, മുതിർന്ന കർഷകൻ /കർഷക, സമ്മിശ്ര കർഷകൻ /കർഷക, ക്ഷീര കർഷകൻ /കർഷക, നെൽ കർഷകൻ /കർഷക എന്നീ വിഭാഗങ്ങളിൽ നിന്നും മികച്ച കർഷകരെ ആദരിക്കുവാനും തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേൽ വിഭാഗങ്ങളിൽപ്പെടുന്ന കർഷകർ 10-08-2022 ബുധനാഴ്ച 5 ന് മുൻപായി കൃഷിഭവനിൽ നോമിനേഷൻ നൽകണം. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളേയും യോഗം തെരഞ്ഞെടുത്തു.