
രാമപുരം:രാമപുരം വടക്കേടത്തുപീടിക ഭാഗത്ത് വച്ച് രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആസ്സാം സ്വദേശി അംദാദുൽ ഇസ്ലാമിനെ(20) വിദഗ്ദമായി പിടികൂടിയത്.
ഈ മാസം 6 ന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി രാമപുരം പോലീസിന്റെ പിടിയിൽ ആയിരുന്നു.
അയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചനകൾ കിട്ടി.തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനു ശേഷം ഇയാളെ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു.
രാമപുരം പോലീസ് സ്റ്റേഷൻ എസ്. ഐ. സാബു ആന്റണി, എ. എസ്. ഐ. സജി, എസ്. സി. പി. ഓ. മാരായ വിനീത്, പ്രദീപ് ഗോപാലൻ, സി. പി. ഒ. മാരായ വിഷ്ണു, ശ്യാം മോഹൻ, ജിതീഷ്, ശ്യാം ടി. ശശി, ഹോം ഗാർഡ് സുഭാഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു