മുൻ വൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കയെ വീട്ടിൽ കയറി ആക്രമിച്ചു ; യുവാവിനെ അറസ്റ്റ് ചെയ്ത് രാമപുരം പോലീസ്

മുൻ വൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കയെ വീട്ടിൽ കയറി ആക്രമിച്ചു ; യുവാവിനെ അറസ്റ്റ് ചെയ്ത് രാമപുരം പോലീസ്

പാലാ : രാമപുരത്ത് മധ്യവയസ്കയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയന്നൂർ മുണ്ടുപ്ലാക്കൽ വീട്ടിൽ അരുൺ എം.കെ (32) യാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വെളിയന്നൂർ സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയും, കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മധ്യവയസ്ക ഇയാൾക്കെതിരെ മുൻപ് പരാതി കൊടുത്തത് പിൻവലിക്കാത്തത്തിലുള്ള വിരോധം മൂലമാണ് ഇയാൾ മധ്യവയസ്കയെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം സ്റ്റേഷൻ എസ്.എച്ച്. ഓ ഉണ്ണികൃഷ്ണൻ, എസ്.ഐ മാരായ സാബു ആന്റണി, മനോജ്, സി.പി.ഓ വിഷ്ണു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.