ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; നാല് തീർത്ഥാടകരടക്കം അഞ്ച് പേർ മരിച്ചു

Spread the love

തമിഴ്നാട് : രാമനാഥപുരത്ത് ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട്  അഞ്ച് പേർ മരിച്ചു.

video
play-sharp-fill

ആന്ധ്രാ സ്വദേശികൾ ആണ് മരിച്ചത്.  കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്‌താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45)എന്നിവരാണ് മരിച്ചത്.

രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർത്ഥടകരുടെ കാറിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.