video
play-sharp-fill

അസംഖാൻ സ്ത്രീകളെ ബഹുമാനിക്കാറില്ല ; മാപ്പ് പറയണം, ലോകസഭയിലിരിക്കാൻ അവകാശവും അന്തസുമില്ല  : ഡെപ്യൂട്ടി സ്പീക്കർ രമാ ദേവി

അസംഖാൻ സ്ത്രീകളെ ബഹുമാനിക്കാറില്ല ; മാപ്പ് പറയണം, ലോകസഭയിലിരിക്കാൻ അവകാശവും അന്തസുമില്ല : ഡെപ്യൂട്ടി സ്പീക്കർ രമാ ദേവി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എം.പി അസംഖാൻറെ ലോക്‌സഭയിലെ മോശം പരാമർശത്തിനെതിരെ ബി.ജെ.പി എം.പിയും ഡെപ്യൂട്ടി സ്പീക്കറുമായ രമാദേവി. ‘അസംഖാൻ സ്ത്രീകളെ ബഹുമാനിക്കാറില്ല. നടിയും എം.പിയുമായ ജയപ്രദക്കെതിരെ പറഞ്ഞത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ലോക്‌സഭയിൽ ഇരിക്കാൻ ഒരു അവകാശവും അന്തസുമില്ല അദ്ദേഹത്തിന് ഇല്ല. അസംഖാനെ സ്പീക്കർ പുറത്താക്കണം. ഖാൻ മാപ്പ് പറയണം.’ – രമാദേവി ആവശ്യപ്പെട്ടു.

മുത്തലാഖ് ബിൽ ചർച്ചക്കിടെ, ‘നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴാണ് എനിക്ക് സംസാരിക്കാൻ തോന്നുന്നത.’ എന്നായിരുന്നു രമാദേവിക്കെതിരായ അസംഖാൻറെ പരാമർശം. അസംഖാൻറെ പരാമർശം വന്നതോടെ സ്ത്രീകളോട് സംസാരിക്കേണ്ട രീതി ഇതല്ലെന്ന് രമാദേവി തിരിച്ചടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, രമാദേവിയെ താൻ സഹോദരിയെ പോലെയാണ് കാണുന്നതെന്നായിരുന്നു അസംഖാൻറെ മറുപടി. മറുപടിയിൽ തൃപ്തരാകാതിരുന്ന ബി.ജെ.പി അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. എസ്.പി എം.പി മാപ്പ് പറയണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. തുടർന്ന് സ്പീക്കർ ഓം ബിർള വിഷയത്തിൽ ഇടപ്പെടുകയും അസംഖാനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, പാർലമെൻറിൽ മോശം ഭാഷ ഉപയോഗിക്കുന്നത് ബി.ജെ.പിയാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. താൻ മോശം ഭാഷ പ്രയോഗിച്ചിട്ടില്ലെന്ന് അസംഖാൻ പറഞ്ഞു. തുടർന്ന് മാപ്പ് പറയാതെ അസംഖാനും അഖിലേഷ് യാദവും ലോക്‌സഭയിൽ നിന്ന് ഇറങ്ങി പോയി.