video
play-sharp-fill
ഇത് ഞങ്ങളുടെ പതിന്നാലാം നോമ്പ് കാലം; റമദാന്‍ നോമ്പ് നോക്കി ലതികാ സുഭാഷും ഭര്‍ത്താവും; വിദ്വേഷ കമെന്റുകളുമായി സോഷ്യല്‍ മീഡിയ

ഇത് ഞങ്ങളുടെ പതിന്നാലാം നോമ്പ് കാലം; റമദാന്‍ നോമ്പ് നോക്കി ലതികാ സുഭാഷും ഭര്‍ത്താവും; വിദ്വേഷ കമെന്റുകളുമായി സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍

കോട്ടയം: റമദാന്‍ നോമ്പ് കാലം തുടങ്ങുകയാണ്. ഇസ്ലാം വിശ്വാസികള്‍ മാത്രമല്ല, ഇഷ്ടമുള്ള ആര്‍ക്കും നോമ്പ് നോക്കാം. ഇപ്പോഴിതാ കഴിഞ്ഞ പതിനാലു വര്‍ഷമായി താനും ഭര്‍ത്താവും റമദാന്‍ നോമ്പ് എടുക്കാറുണ്ടെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നേതാവ് ലതിക സുഭാഷ്. 2008ലാണ് ആദ്യമായി ഇരുവരും നോമ്പ് എടുക്കാന്‍ ആരംഭിച്ചത്. സ്‌നേഹവും സാഹോദര്യവും സഹനവും കാരുണ്യവുമൊക്കെ നമ്മെ വേറൊരു ലോകത്തെത്തിക്കുന്ന നന്മ നിറഞ്ഞ നോമ്പ്കാലം എല്ലാവര്‍ക്കും ആശംസിക്കുന്നെന്നും ലതിക സുഭാഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ലതികാ സുഭാഷ് പങ്ക് വച്ച കുറിപ്പ് വായിക്കാം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘2008ല്‍ സുഭാഷ് ചേട്ടനാണ് ഇനി മുതല്‍ റംസാന്‍ നോമ്പെടുക്കുമെന്ന് ആദ്യം പറഞ്ഞത്. ഞാന്‍ പിന്തുണ അറിയിക്കുകയായിരുന്നു. കൂടുതല്‍ യാത്ര ചെയ്യുന്ന എനിക്ക് പൂര്‍ത്തിയാക്കാനാവുമോ എന്ന സംശയമായിരുന്നു സുഭാഷ് ചേട്ടന്. ഈശ്വര കൃപയാല്‍ ഒരു മുടക്കവുമില്ലാതെ റമദാന്‍ നോമ്പാചരണം തുടരുന്നു. ഇത് ഞങ്ങളുടെ പതിനാലാമാത്തെ നോമ്പ്കാലമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി എനിക്കും 30 നോമ്പ് കിട്ടുന്നു. സ്‌നേഹവും സാഹോദര്യവും സഹനവും കാരുണ്യവുമൊക്കെ നമ്മെ വേറൊരു ലോകത്തെത്തിക്കുന്ന നന്മ നിറഞ്ഞ നോമ്പ്കാലം എല്ലാവര്‍ക്കും ആശംസിക്കുന്നു.’

ലതിക സുഭാഷിന്റെ പോസ്റ്റിനു താഴെ അനുകൂലിച്ചും വിമര്‍ശിച്ചും കമെന്റുകളും ഉണ്ട്. ‘ഹൈന്ദവ രീതിയിലുള്ള ധാരാളം വ്രതങ്ങളുണ്ട്. ആ വഴിക്ക് ഒന്ന് ശ്രമിക്കുന്നോ ചേച്ചി.’ എന്നായിരുന്നു ഒരു കമന്റ്. ‘ഉണ്ടായിരുന്ന സഹനമൊക്കെ തലമുണ്ഡനം ചെയ്ത് നാട്ടുകാരെ അറിയിച്ചു, എന്നിട്ട് യഥാര്‍ത്ഥ നോമ്പ് എടുക്കുന്ന സഹോദരങ്ങളെ പരിഹസിക്കല്ലേ’ – എന്നായിരുന്നു ആ കമന്റ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് വലിയ വാര്‍ത്ത ആയിരുന്നു.

ഈ വര്‍ഷം ഏപ്രില്‍ 13 മുതല്‍ റമദാന്‍ തുടങ്ങുമെന്നാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. 30 ദിവസത്തെ നോമ്പ് കര്‍മ്മം അവസാനിച്ചാല്‍ മെയ് 13 നായിരിക്കും ഈദുല്‍ ഫിത്ര് അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. റമസാന്‍ പിറ കാണുന്നതിനനുസരിച്ച് ഈ തിയതികളില്‍ മാറ്റം ഉണ്ടായേക്കാം.